Breaking...

9/recent/ticker-posts

Header Ads Widget

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് കേരളം മുഴുവന്‍ നടന്ന് പ്രതിഷേധിക്കുന്നു.



സഹോദരന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന  ആവശ്യവുമായി നെയ്യാറ്റിന്‍കര  സ്വദേശി ശ്രീജിത്ത് കേരളം മുഴുവന്‍ നടന്ന് പ്രതിഷേധിക്കുന്നു. സെക്രട്ടറിയേറ്റിനു  മുന്നില്‍ ദീര്‍ഘകാലം സമരം ചെയ്തതിനു ശേഷമാണ് ശ്രീജിത്ത് നടപ്പു സമരം നടത്തുന്നത്. 

.


.സമരത്തിന്റെ ഭാഗമായി ശ്രീജിത് പാലായിലുമെത്തി. മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത, ശ്രീജിത്തിന്റ സഹോദരന്‍ ശ്രീജീവ് 2014 മെയ് മാസത്തിലാണ് ലോക്കപ്പില്‍ മരിക്കുന്നത്. സഹോദരന്റെ ലോക്കപ്പ് മരണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടതാണ് പുതിയ സമര രീതി തിരഞ്ഞെടുത്തത്. ഇവര്‍ക്കെതിരായ നടപടിക്ക് തടസമായ ഹൈക്കോടതി സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. പൊലീസ് അന്വേഷണം അട്ടിമറിച്ചതും സി.ബി.ഐ കേസ് ഏറ്റെടുക്കാതിരിക്കാന്‍ കാരണമായെന്നും ശ്രീജിത്ത് പറയുന്നു. മര്‍ദിച്ചും വിഷം കൊടുത്തും പൊലീസുകാര്‍ കൊന്നതാണെന്നാണ് ശ്രീജിത്തിന്റെ പരാതി.ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണത്തില്‍ ഫലം കണ്ടില്ല.സുപ്രീം കോടതിയില്‍ കേസുമായി മുന്നോട്ട് പോകുവാന്‍ ആണ് ശ്രീജിത്തിന്റെതീരുമാനം


Post a Comment

0 Comments