ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സിനില്‍കുമാര്‍ എസ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു.ശനിയാഴ്ച രാവിലെ ഡ്യൂട്ടിക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ വീട്ടില്‍ വെച്ച് നെഞ്ചു വേദനയെതുടര്‍ന്ന് സിനില്‍ കുമാറിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
വൈക്കം കുലശേഖരമംഗലം സ്വദേശിയാണ് മരിച്ച സിനില്‍ കുമാര്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. മൃതദേഹം ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ് അന്‍സിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറ്റുവാങ്ങി. പോലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ആദരവ് രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദും,ഡിവൈഎസ്പി കെ.ജി അനീഷും അന്തിമോപചാരം അര്‍പ്പിച്ചു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക പ്രവര്‍ത്തകരും, സഹപ്രവര്‍ത്തകരും അടക്കം നൂറുകണക്കിന് ആളുകള്‍ സുനില്‍കുമാറിന് അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
0 Comments