ഏറ്റുമാനൂരില്‍ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. ചെറുവാണ്ടൂര്‍ ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ ആറു പേരാണ് പിടിയിലായത്. ഏറ്റുമാനൂര്‍ സ്വദേശികളായ ലിജോ മാത്യു, ജോഷി ജോണ്‍, സജി ജയിംസ്, പ്രിന്‍സ് ജേക്കബ്, ജലീല്‍ ഹംസ, ബിജു കെ.കെ എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 5,53,350 ( അഞ്ചുലക്ഷത്തി അന്‍പത്തി മുവായിരത്തി മുന്നൂറ്റി അന്‍പത് ) രൂപയും പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ അന്‍സല്‍ എ.എസ്, എസ്.ഐ മാരായ ജയപ്രകാശ് പി.ഡി, റോജിമോന്‍ വി. വി, സൂരജ്, എ.എസ്.ഐ മാരായ സജി പി.സി, നെജിമോന്‍ സി.പി.ഓ മാരായ ഡെന്നി, സെയ്ഫുദ്ദീന്‍, അനീഷ് വി. കെ, വിനീഷ്, വിഷ്ണു, അനീഷ് വി. പി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
0 Comments