Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിനു തടയിടാന്‍ പുതിയ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്



ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിനു തടയിടാന്‍ പുതിയ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്.   മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.  ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.  മാര്‍ച്ച് ഒന്നു മുതലാണ് തീരുമാനം നടപ്പാക്കുന്നത്. 


ഓട്ടോറിക്ഷ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നു എന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നും എല്ലാമുള്ള  ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും ലഭിക്കുന്നത്.  ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം എന്ന നിലയില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറായതെന്ന് കോട്ടയം  എന്‍ഫോഴ്‌സ്‌മെന്റ്റ്  ആര്‍ടിഒ സി  ശ്യാം പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.  മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന നിര്‍ദ്ദേശം പാലിച്ച് ഓട്ടോറിക്ഷ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിപ്പിക്കേണ്ടത് . എന്നാല്‍ ഇത് പ്രായോഗികമായി നടപ്പാകുമോ എന്ന സംശയവും ഉയരുന്നുണ്ട് .  ഈ ഉത്തരവിനെ ഓട്ടോറിക്ഷ തൊഴിലാളികളും സംഘടനകളും എതിര്‍ക്കാനുംസാധ്യത ഏറെയാണ്.

Post a Comment

0 Comments