Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികളില്‍ ശുചിത്വ ബോധമുണര്‍ത്തി "കാഴ്ച" ചിത്ര പ്രദര്‍ശനം നടന്നു.



കുട്ടികളില്‍ ശുചിത്വ ബോധമുണര്‍ത്തി "കാഴ്ച" ചിത്ര പ്രദര്‍ശനം ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ജില്ലാ ശുചിത്വ മിഷന്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം കുട്ടികള്‍ക്ക് നവ്യാനുഭവമായി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ചിത്രപ്രദര്‍ശനം  ഉദ്ഘാടനം ചെയ്തു.



.


.
ഹോളിക്രോസ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ സോമി മാത്യു അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോമോന്‍ മാത്യു സ്വാഗതവും,ബ്ലോക്ക് ജിഇഒ  സെലിന്‍ തോമസ്  നന്ദിയും പറഞ്ഞു.  മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന,സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിന്ധു റാണി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര,ജോമി ജോയ് തുടങ്ങിയവര്‍ സംസാരിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചനാ മത്സത്തില്‍ നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങളാണ് കാഴ്ച എന്ന പേരില്‍  പ്രദര്‍ശിപ്പിക്കുന്നത്.

Post a Comment

0 Comments