മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ കോടതികളെയും കോടതി നടപടികളെയും പരിചയപ്പെടുത്തുന്ന സംവാദ പ്രോഗ്രാം സംഘടിപ്പിച്ചു. പാലാ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 32 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കി. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു. അഡ്വ.തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവല്‍ക്കരണ ക്ലാസിനും, ഐറിന്‍ മാത്യു മോട്ടിവേഷന്‍ ക്ലാസ്സിനും നേതൃത്വം നല്‍കി. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്, ലീഗല്‍ സര്‍വീസസ് കമ്മറ്റി പ്രതിനിധി വി.എം.അബ്ദുള്ള ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാദര്‍ ലിജോ സെബാസ്‌ററ്യന്‍, സിസ്റ്റര്‍ സിസി ,സിസ്റ്റര്‍ റോസ്ലിറ്റ് സി.,ലിന്റാ അനിത എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments