Breaking...

9/recent/ticker-posts

Header Ads Widget

ശസ്ത്രക്രിയിലുടെ നട്ടെല്ലിലെ വളവു നിവര്‍ത്തി കാരിത്താസിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍



നട്ടെല്ലിന്റെ വളവു മൂലം ദീര്‍ഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന യുവതിക്ക് ആശ്വാസം പകര്‍ന്ന് കാരിത്താസിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയിലുടെ നട്ടെല്ലിലെ വളവു നിവര്‍ത്തി. കൗമാരപ്രായത്തിലുള്ളവര്‍ക്ക് നട്ടെല്ലില്‍  ബാധിക്കുന്ന ഇഡിയൊപാത്തിക് സ്‌കോളിയോസിസ് എന്ന  അവസ്ഥ ബാധിച്ച യുവതിയെ ആണ് നീണ്ട 8 മണിക്കൂര്‍ സര്‍ജറിക്ക് വിധേയമാക്കി  നട്ടെല്ലിലെ വളവു നിവര്‍ത്തിയത്. ഡോ. ജോമിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 



.


.വളര്‍ച്ചയുടെ ഭാഗമായുണ്ടാകുന്ന  വളവുകള്‍  ചികിത്സിക്കാതെ ഇരുന്നാല്‍, പ്രായം മുന്നോട്ടു പോകുന്നതനുസരിച്ച് കൂടുതല്‍ വളയാനും,  ശരീരാകൃതിയില്‍ പ്രകടമായ വ്യത്യാസങ്ങള്‍ വരാനും തുടങ്ങും. ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ കാലുകള്‍ക്ക് തളര്‍ച്ച അടക്കമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഓപ്പറേഷന്‍ നടക്കുമ്പോള്‍ രോഗിയുടെ ന്യൂറോമോണിറ്റോറിംഗ് (IONM)  ടെക്നിക് ഉപയോഗിക്കുന്നു. എല്ലു രോഗ സംബന്ധിയായ  സങ്കീര്‍ണ്ണതകളെ പാര്‍ശ്വഫലങ്ങള്‍ കൂടാതെ ഭേദമാക്കാന്‍ കഴിഞ്ഞത് കാരിത്താസ് ഓര്‍ത്തോ വിഭാഗം  പ്രാഗത്ഭ്യമാണ് തെളിയിക്കുന്നത് എന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.  ദീര്‍ഘകാലത്തെ ഗവേഷണങ്ങളുടെ അനന്തരഫലവും നൂതന സാങ്കേതിക ചികിത്സാരീതികളുമാണ് ഈ നേട്ടം കൈവരിക്കുന്നതിന് കാരിത്താസിന് ആത്മവിശ്വാസം നല്‍കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നട്ടെല്ലിന്റെ വിവിധതരം പ്രശ്‌നങ്ങള്‍ക്കുള്ള നൂതന ചികില്‍സ രീതികളായ എന്‍ഡോസ്‌കോപ്പിക് നട്ടെല്ല് ശസ്ത്രക്രിയ, മിനിമലി ഇന്‍വസിവ്  ശസ്ത്രക്രിയ, കൈഫോപ്ലാസ്റ്റി, കൃത്രിമ ഡിസ്‌ക് മാറ്റിസ്ഥാപിക്കല്‍, വേദനയ്ക്കുള്ള എപ്പിഡ്യൂറല്‍ കുത്തിവയ്പ്പ് എന്നിവയും  കാരിത്താസ് ഓര്‍ത്തോ വിഭാഗത്തിന്റെ സവിശേഷതകളാണെന്നും അദ്ദേഹംപറഞ്ഞു.

Post a Comment

0 Comments