കടപ്ലാമറ്റത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കടുത്ത വേനല്‍ കാലം വരും മുന്‍പേ കടപ്ലാമറ്റം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളം കാശ് കൊടുത്ത് വാങ്ങേണ്ട സാഹചര്യമാണുള്ളത്.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നതും കുടിവെള്ള വിതരണത്തെ ബാധിക്കുന്നു. കേന്ദ്ര പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇഴയുകയാണ്.
4 പതിറ്റാണ്ട് പ്രായമുള്ള പെപ്പ് മാറ്റി ഗുണമേന്മ യുള്ള പൈപ്പ് സ്ഥാപിച്ച് കടപ്ലാമറ്റത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതില്‍ പഞ്ചായത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനാസ്ഥയും അവഗണനയും അവസാനിപ്പിക്കണമെന്ന് BJP പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് VK സദാശിവന്‍ ആവശ്യപ്പെട്ടു.
0 Comments