ബാര്‍ ജീവനക്കാരന്റെ ആക്രമണത്തില്‍ മദ്യം വാങ്ങാനെത്തിയയാള്‍ക്ക് പരിക്ക്. വെമ്പളളിയില്‍ പുതുതായി ആരംഭിച്ച ബാറിന്റെ ഉദ്ഘാടന ദിവസമാണ് അക്രമം നടന്നത്. ആദ്യദിനത്തില്‍ തന്നെ ബാറില്‍ നിന്നും നല്‍കിയ മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തതാണ് ജീവനക്കാരനെ പ്രകോപിപ്പിച്ചത്. ഗ്ലാസ് ഉപയോഗിച്ച് മദ്യം വാങ്ങാനെത്തിയ നാട്ടുകാരനായ മധ്യവയസ്‌കനെയും സുഹൃത്തിനെയും അക്രമിക്കുകയായിരുന്നു അക്രമിക്കുകയായിരുന്നു.
മേശപ്പുറത്തിരുന്ന ഗ്ലാസുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എറിയുകയായിരുന്നു. പരിക്കു പറ്റിയ നാട്ടുകാരായ ഉപഭോക്താക്കള്‍ ഓടി രക്ഷപ്പെട്ടു. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് ബാര്‍ ജീവനക്കാരനായ കുമരകം സ്വദേശി ബിജു സി രാജുവിനെ അറസ്റ്റു ചെയ്തു. വെമ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഏകചക്ര ബാറിലാണ് മദ്യം വാങ്ങാനെത്തിയവര്‍ അക്രമത്തിനിരയായത്. ഉദ്ഘാടന ദിവസം മദ്യം വാങ്ങാനെത്തിയയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ CCTV ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട് . അക്രമത്തിനിടയാക്കിയ സാഹചര്യം പോലീസ് അന്വേഷിച്ചു വരികയാണ്. സ്റ്റേഷന്‍ എസ്.എച്ച്.ഒ അജീബ് ഇ, എസ്.ഐ മാരായ ശരണ്യ എസ്. ദേവന്‍, മഹേഷ് കൃഷ്ണന്‍, ജെയ്‌സണ്‍ അഗസ്ത്യന്‍, എ.എസ്. ഐ ജോണി പി.കെ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ് ചെയ്തു.
0 Comments