Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു.



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു.  2025 -26 സാമ്പത്തിക വര്‍ഷത്തേക്കുള്ള  വികസന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടന്നത്. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു.


.


. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജി സുരേഷ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. റോഡ് നിര്‍മ്മാണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വനിതാക്ഷേമം, ഭിന്നശേഷി ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിലായി പത്ത് കോടിയിലധികം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് മോനിപ്പള്ളില്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ദീപലത, പി.റ്റി സനില്‍കുമാര്‍, മെമ്പര്‍മാരായ സിബി സിബി, കുഞ്ഞുമോള്‍ ടോമി, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments