കേരള റീടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്റെ രണ്ടാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഫെബ്രുവരി 23 -ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം കെ.പി.എസ്. മേനോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു ഐശ്വര്യ അധ്യക്ഷത വഹിക്കും.
കുടുംബസംഗമം മന്ത്രി റോഷി അഗസ്റ്റിനും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഫ്രാന്‍സിസ് ജോര്‍ജ് എം.പി.യും കാരുണ്യ പദ്ധതി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.എന്‍ മുജീബ് റഹ്‌മാന്‍ മലപ്പുറം മുഖ്യപ്രഭാഷണം നടത്തും. സംഘടനയും വ്യാപാരിയും എന്ന വിഷയത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് എം.കെ. തോമസുകുട്ടി പ്രഭാഷണം നടത്തും.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി .നൗഷല്‍ തലശ്ശേരി സംഘടനാകാര്യ വിശദീകരണം നടത്തും. കോട്ടയം നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ആശംസകളര്‍പ്പിക്കും. ജില്ലാ പ്രസിഡന്റ് ബിജു ഐശ്വര്യ, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ആര്‍പ്പുക്കര, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഉണ്ണി സംഗീത തോമസ്‌കുട്ടി പുതുപ്പള്ളി, സെക്രട്ടറി രാജേഷ് പുന്നന്‍ ജോണ്‍, സാബു അമ്പാട്ട്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments