Breaking...

9/recent/ticker-posts

Header Ads Widget

മോഷണസാധനങ്ങള്‍ വാങ്ങിയ ആക്രിക്കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.



മോഷണ വസ്തു എന്ന് അറിഞ്ഞുകൊണ്ടുതന്നെ മോഷണസാധനങ്ങള്‍ വാങ്ങിയ ആക്രിക്കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവ സെന്റ് ജോണ്‍സ് പള്ളിക്ക് സമീപം ആക്രിക്കട നടത്തുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി കാവാട്ട് സെല്‍വനെയാണ് വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം റോഡരികില്‍ നിറച്ച് വച്ചിരുന്ന ഗ്യാസ് കുറ്റി മോഷ്ടാവിനെ പിടികൂടിയപ്പോഴാണ് സെല്‍വനാണ് മോഷണ വസ്തുക്കള്‍ വാങ്ങുന്നതെന്ന് പോലീസിന് മനസ്സിലായത്. 


കാരിക്കോട് ഡെന്നിസ് വില്ലയില്‍ ടെന്നീസ് രാജനെയാണ് പോലീസ് ഗ്യാസ് കുറ്റി മോഷണത്തിന് പിടികൂടിയത്. ഇയാള്‍ ഒന്‍പതോളം ഗ്യാസ്  കുറ്റികള്‍ മോഷ്ടിച്ചതായി പോലീസിനോട് പറഞ്ഞിരുന്നു. ഇതെല്ലാം വാങ്ങിയത് സെല്‍വന്‍ ആയിരുന്നു. മുപ്പതോളം വര്‍ഷമായി സെല്‍വന്‍ കുടുംബസമേതം പെരുവയല്‍ സ്ഥിര താമസമാണ്. പ്രതിയെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്. ഐ. ശിവദാസന്‍, സി.പി.ഒ. രഞ്ജിത്ത്, പ്രശാന്ത്, മഞ്ജുഷ, ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.



.

Post a Comment

0 Comments