Breaking...

9/recent/ticker-posts

Header Ads Widget

പി.വി അന്‍വര്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചു.



പി.വി അന്‍വര്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ പി.വി. അന്‍വര്‍ പാലായിലെത്തി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിന് ശേഷം ഒരു മണിയോടെയാണ് അന്‍വര്‍ പാലായിലെത്തിയത്. മറ്റ് സാമുദായിക നേതാക്കളെ കണ്ടിരുന്നുവെന്നും അതിന്റെ ഭാഗമായാണ് പാലായിലും എത്തിയതെന്നും അന്‍വര്‍ പറഞ്ഞു. 

കോട്ടയത്ത് സിഎസ്ഐ ബിഷപ്പിനെയും കണ്ടിരുന്നു. പാലാ ബിഷപ്പിനെയും കണ്ട് രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചതായും പി.വി അന്‍വര്‍ പറഞ്ഞു. സഭയുടെ മാത്രമല്ല എല്ലാ മനുഷ്യരുടെയും പിന്തുണയാണ് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക വിഷയങ്ങളില്‍ വലിയ താത്പര്യത്തോടെ ഇടപെടുന്നത് സഭകളാണ്. കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളില്‍ സഭയുടെ കാഴ്ചപ്പാടിനെ കുറിച്ച് ചോദിച്ചറിഞ്ഞു. എന്‍ഡിഎയുടെ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കാത്തതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ഒപ്പമുണ്ടായിരുന്ന സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. വലിയ താല്‍പര്യത്തോടെയാണ് എത്തിയതെങ്കിലും ഒന്നും ലഭിച്ചില്ല. കാര്‍ഷിക വിഷയങ്ങളില്‍ അന്‍വറിന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്. എന്നാല്‍ പല വിഷയങ്ങളിലും കേന്ദ്രം ഇടപെടാതിരുന്നതിനാലാണ് അന്‍വറിനൊപ്പം ചേര്‍ന്നതെന്നും സജിപ്രതികരിച്ചു.

Post a Comment

0 Comments