Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാ ശയനപ്രദക്ഷിണം നടന്നു.



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാ ശയനപ്രദക്ഷിണം നടന്നു. പഞ്ചാക്ഷരി മന്ത്രധ്വനികളാല്‍ മുഖരിതമായ ക്ഷേത്ര സന്നിധിയില്‍ അഘോര മൂര്‍ത്തിയും അഭീഷ്ട വരദായകനുമായ ഭഗവാനെ തൊഴുത് ക്ഷേത്രക്കുളത്തില്‍ മുങ്ങി കുളിച്ചു ഈറന്‍ വസ്ത്രവും അണിഞ്ഞാണ് നോയമ്പ് നോറ്റത്തിയ ഭക്തര്‍ ശയനപ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത്. പുലര്‍ച്ചെ മുതല്‍ ശയന പ്രദക്ഷിണം നടത്തിയിരുന്നു


. ഉത്സവ നാളുകളില്‍ ശിവരാത്രിയും പ്രദോഷവും വരാതെയാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമയം കുറിച്ചിരിക്കുന്നത്.. മാറ്റമില്ലാതെ നൂറ്റാണ്ടുകളായി നടന്നുവരുന്ന ആഘോഷത്തിന് മുന്നോടിയായാണ് ഇക്കുറി രാത്രി മഹോത്സവവും പ്രദോഷ ദിനവും വന്നെത്തിയത്. പാലാഴി മഥനത്തില്‍ കടഞ്ഞെടുത്ത കാളകൂട വിഷം താഴെ വീണാല്‍ തൃലോകങ്ങളും നശിക്കും എന്ന ഭയപ്പാടില്‍ സാക്ഷാല്‍ പരമേശ്വരന്‍ തന്റെ കൈകളില്‍ ഇതു വാങ്ങി പാനം ചെയ്തതെന്നും അപായം സംഭവിക്കാതിരിക്കുവാന്‍ ശ്രീപാര്‍വ്വതി ദേവി ഭഗവാന്റെ കണ്ഠത്തില്‍ അമര്‍ത്തിപ്പിടിച്ച് വിഷം ഉള്ളിലേക്ക് കടന്നെത്താതെ തടഞ്ഞു എന്നുമാണ് ഐതിഹ്യം. ലോകരക്ഷക്കായി ഭഗവാന്‍ ചെയ്ത ത്യാഗത്തിന്റെ ഓര്‍മ്മയാണ് ശിവരാത്രി ദിനം പ്രതവിശുദ്ധിയൊടെഭക്തര്‍ ആചരിക്കുന്നത്. ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ ശിവരാത്രി പുജയും  വിവിധ കലാപരിപാടികളുമാണ് നടക്കുന്നത്.

Post a Comment

0 Comments