Breaking...

9/recent/ticker-posts

Header Ads Widget

അന്തീനാട് മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി.



അന്തീനാട് മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. വ്യാഴാഴ്ച വൈകിട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി കല്ലമ്പള്ളി കേശവന്‍ നമ്പൂതിരി സഹ കാര്‍മ്മികനായിരുന്നു.


 തൃക്കൊടിയേറ്റ് ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. കൊടിയേറ്റിനെ തുടര്‍ന്ന് തിരുവരങ്ങില്‍ കലാപരിപാടികളുടെ ഉദ്ഘാടനം മീനച്ചില്‍ താലുക്ക് NSS വനിതാ യൂണിയന്‍ പ്രസിഡന്റ് ബിജി മനോജ് നിര്‍വഹിച്ചു. രണ്ടാം ഉത്സവ ദിവസമായ വെള്ളിയാഴ്ച ഉത്സവബലി ദര്‍ശനം നടന്നു. 6-ാം ഉത്സവദിവസമായ ഫെബ്രുവരി 25 വരെ എല്ലാ ദിവസവും ഉത്സവബലി ദര്‍ശനം ഉണ്ടായിരിക്കും. ഫെബ്രുവരി 26ന് ശിവരാത്രി ദിനത്തില്‍ രാവിലെ ശ്രീബലി എഴുന്നള്ളിപ്പും, തുടര്‍ന്ന് കാവടി ഘോഷയാത്രയും നടക്കും. വൈകീട്ടു 5.30 ന് വേലകളി തുടര്‍ന്ന സമൂഹ ശയന പ്രദക്ഷിണം എന്നിവയും നടക്കും.ശിവരാത്രി പൂജ, പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവയും ഏഴാം ഉത്സവദിവസം നടക്കും. ഫെബ്രുവരി 27 ന് തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.

Post a Comment

0 Comments