Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന



ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍  മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ വാഹന പരിശോധനയില്‍ 193 വാഹനങ്ങളില്‍ നിന്നായി 3.06 ലക്ഷം രൂപ പിഴ ഈടാക്കി. കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ  സി ശ്യാം ന്റെ നേതൃത്വത്തില്‍ ജില്ലയിലെ 6 Squad കള്‍ ഒരുമിച്ചായിരുന്നു വാഹന പരിശോധന നടത്തിയത്. 

പാലാ കൊട്ടാരമറ്റം Bus Stand കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 13 ബസുകളുടെ speed Governor വിച്ഛേദിച്ച നിലയിലും എയര്‍ ഫോണ്‍ , ഓഡിയോ System, ഘടിപ്പിച്ചതും Tax, permit എന്നിവയും ഇല്ലാത്തതുമായ വാഹനങ്ങള്‍  കണ്ടെത്തി. അമിതഭാരം കയറ്റിയ ടിപ്പറും ,മീറ്റര്‍ ഇടാതെ സര്‍വ്വീസ് നടത്തിയ 9 ഓട്ടോറിക്ഷകളും പരിശോധനയില്‍ കുടുങ്ങി. എംവിഐ മാരായ ശ്രീശന്‍, ആഷാകുമാര്‍, സുദീഷ് പി.ജി , ജോസ് ആന്റണി , മനോജ് കുമാര്‍,രന്‍ജിത്ത് എഎംവിഐ മാരായ ജോര്‍ജ് വര്‍ഗീസ് , സജിത്ത്, ഗണേശ് കുമാര്‍, മനോജ് കുമാര്‍, ടിനേഷ് മോന്‍, ദീപു R നായര്‍, രജിഷ് , ഡ്രൈവര്‍ മനോജ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് താലൂക്കുകളില്‍ വാഹന പരിശോധന നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ  അറിയിച്ചു.

Post a Comment

0 Comments