Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ കൃഷിയിടത്തില്‍ നിന്നും വിഗ്രഹങ്ങള്‍ കണ്ടെടുത്തു.



പാലായില്‍  കൃഷിയിടത്തില്‍ നിന്നും വിഗ്രഹങ്ങള്‍ കണ്ടെടുത്തു. ആര്‍.വി ജംഗ്ഷന് സമീപം  കൃഷിയിടത്തില്‍ കപ്പ കൃഷിക്കായി ജെസിബി ഉപയോഗിച്ച് മണ്ണ് ഇളക്കുന്നതിനിടയിലാണ്  വിഗ്രഹങ്ങള്‍ കിട്ടിയത്. ശിവലിംഗവും പാര്‍വ്വതീദേവിയുടെ വിഗ്രഹവുമാണ് ലഭിച്ചത്. നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ നിലനിന്നിരുന്ന തണ്ടളത്ത് മഹാദേവക്ഷേത്രം പിന്നീട് നാമാവശേഷമായിപ്പോയിരുന്നു.  തണ്ടളത്ത് മഹാദേവക്ഷേത്രവുമായി  ബന്ധപ്പെട്ട  വിഗ്രഹങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.



.


. കൂത്താപ്പാടി ഇല്ലം വക ക്ഷേത്രമായിരുന്നു. നല്ല രീതിയില്‍ നടന്നു വന്ന -ക്ഷേത്രം പിന്നീട് നാശത്തിലേക്കു നീങ്ങുകയും ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുകയും ചെയ്തു .ക്ഷേത്രമിരുന്ന പ്രദേശം കൈവശമുണ്ടായിരുന്ന കുടുംബം പ്രസ്തുത സ്ഥലം ബിഷപ് സ് ഹൗസിന് നല്‍കുകയും ചെയ്തു. ഇപ്പോള്‍ കപ്പകൃഷിയായി മണ്ണ് നീക്കിയപ്പോഴാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. ശിവലിംഗത്തിന് കേടുപാട് പറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ് ഭക്തരെത്തി ദീപം തെളിച്ചു. കഴിഞ്ഞ ആറുമാസം മുമ്പ് വെള്ളപ്പാട് ക്ഷേത്രത്തില്‍ പ്രസിദ്ധ ജ്യോതിഷന്‍ വടകര ചോറോട് ശ്രീനാഥ് പണിക്കര്‍ നടത്തിയ താംബൂല  പ്രശ്‌നത്തില്‍  വിഗ്രഹങ്ങള്‍ കണ്ടെത്തുമെന്നതടക്കമുള്ള പ്രവചനങ്ങള്‍ നടത്തിയിരുന്നു. പ്രവചനം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതായി ഭക്തര്‍ പറയുന്നു. നിലവില്‍ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ നിലവിളക്കു തെളിച്ച് പ്രാര്‍ത്ഥന നടത്തുന്നുണ്ട്. ഇനിയുളള നടപടിക്രമങ്ങളെക്കുറിച്ച് ആചാര്യന്മാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു. നാമാവശേഷമായിപ്പൊയ നിരവധി ക്ഷേത്രങ്ങള്‍ക്കിടയില്‍ നിന്നും തണ്ടളത്ത് മഹാദേവ ക്ഷേത്ര ചരിത്രം ഇപ്പോള്‍  ജനശ്രദ്ധയിലെത്തുകയാണ്.

Post a Comment

0 Comments