Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ബി എം എസിൻ്റെ കിടങ്ങൂർ യൂണിറ്റ് ഉദ്ഘാടനം



കോട്ടയം ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ബി എം എസിൻ്റെ കിടങ്ങൂർ യൂണിറ്റ് ഉദ്ഘാടനം  നടന്നു. വിവിധ തൊഴിലാളി യൂണിയനുകളിൽ പ്രവർത്തിച്ചിരുന്നവരടക്കം 25 ലധികം തൊഴിലാളികൾ അംഗത്വം സ്വീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ച സമ്മേളനം മോട്ടോർ ഫെഡറേഷൻ ജന.സെക്രട്ടറി കെ.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ യൂണിയൻ. ജില്ല ജന. സെക്രട്ടറി വി.എസ് പ്രസാദ് മെമ്പർഷിപ്പ് വിതരണം നിർവ്വഹിച്ചു. 


ബിഎംഎസ് ജില്ലാ പ്രസിഡന്റ് റ്റി.എൻ നളിനാക്ഷൻ, ജില്ലാ സെക്രട്ടറി പി.ആർ രാജീവ്, പാലാ മേഖല പ്രസി. ജോസ് ജോർജ്, ജില്ലാ ഭാരവാഹികളായ രതീഷ്, എ.ബി കൊച്ചുമോൻ, ശുഭ സുന്ദർരാജ്, കെ.കെ പ്രകാശ്, ബിജെപി ഭാരവാഹികളായ മഹേഷ് മാവേലി മഠം, രാജേഷ് മോനിപ്പള്ളിൽ, കെ.കെ റജിമോൻ, ആർ എസ് എസ് കാര്യകർത്താവ് പി.വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു



.

Post a Comment

0 Comments