കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും, FHC കാണക്കാരിയുടെയും ആഭിമുഖ്യത്തില്‍ കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെ നടക്കുന്ന സ്തനാര്‍ബുദ, ഗര്‍ഭാശയ ഗള ക്യാന്‍സര്‍ പരിശോധയുടെ പഞ്ചായത്ത് തല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരന്‍ നിര്‍വഹിച്ചു. കാണക്കാരി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരക്കന്‍ അദ്ധ്യക്ഷനായിരുന്നു.
.
. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലൗലിമോള്‍ വര്‍ഗീസ് മുഖ്യ പ്രഭാക്ഷണം നടത്തി. വിഷയാവതരണം കാണക്കാരി FHC മെഡിക്കല്‍ ഓഫീസര്‍ Dr. മെര്‍ലിന്‍ ആന്‍ ജോര്‍ജ്ജ് നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജോര്‍ജ് ഗര്‍വാസീസ്, V.G അനില്‍കുമാര്‍, ബിന്‍സി സിറിയക്, ശ്രീജാ ഷിബു, സെക്രട്ടറി ഷൈനി M.S., ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു വി.കുര്യന്‍, അസി. സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുളസി M ക്ലാസ്സ് നയിച്ചു. പരിശോധന സൗകര്യം കാണക്കാരി FHC യില്‍ ഉണ്ടായിരിക്കും.
0 Comments