കാണക്കാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ക്യാന്‍സര്‍ രോഗ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം നടന്നത്. ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം കാമ്പയ്ന്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍ നിഷാ ജോസ് K മാണി കാണക്കാരി FHCയില്‍ സ്‌ക്രീനിംഗ് ക്യാമ്പിന് എത്തിയവരുമായി സംവദിച്ചു. സ്‌ക്രീനിംഗിനു വിധേയരായവര്‍ക്ക് ആത്മ ധൈര്യം നല്‍കുന്നതിനുവേണ്ടിയായിരുന്നു ഈ പ്രോഗ്രാം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, വൈസ് പ്രസിഡന്റ് ബിജു പഴയപുരക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലൗലിമോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ മെമ്പര്‍മാരായ ജോര്‍ജ്ജ് : V.G.അനില്‍കുമാര്‍, ബിന്‍സി സിറിയക് ,മേരി തുമ്പക്കര,അനിതാ ജയ്‌മോഹന്‍ ,ബെറ്റ്‌സി മോള്‍ ത്രേസ്യാമ്മ ,ജില്ലാ . മാസ് മീഡിയ ഓഫീസര്‍ ജയിംസ് തുടങ്ങിയവര്‍. പ്രസംഗിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ Dr.മെര്‍ലിന്‍ ആന്‍ ജോര്‍ജ്ജ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു വി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments