Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് ആശുപത്രിക്ക് 3 ദേശീയ പുരസ്‌കാരങ്ങള്‍



കാരിത്താസ് ആശുപത്രിക്ക് 3 ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഡിജിറ്റല്‍  ഹെല്‍ത്ത് ,ഹോസ്പിറ്റല്‍  ഓപ്പറേഷന്‍സ് [നോണ്‍ ക്ലിനിക്കല്‍ ] ,എമര്‍ജന്‍സി  സര്‍വീസസ് എന്നീ  മേഖലകളിലാണ്  കാരിത്താസ്  ആശുപത്രി പുരസ്‌കാരങ്ങള്‍ നേടിയത്. ഒരേ സമയം  വിവിധ മേഖലകളില്‍ മൂന്നു പുരസ്‌കാരങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി എന്ന നേട്ടവും കാരിത്താസ് ആശുപത്രി കൈവരിച്ചു.  അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (ഇന്ത്യ)യുടെ  നേതൃത്വത്തില്‍ രാജ്യത്താകമാനമുള്ള   ആശുപത്രികളില്‍ നിന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആശുപത്രികളാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്.  ആരോഗ്യപൂര്‍ണമായ ഒരിന്ത്യയെ നിര്‍മ്മിച്ചെടുക്കുന്നതിനുവേണ്ടി , താഴെത്തട്ടിലുള്ള കമ്മ്യൂണിറ്റികളുടെയും വ്യക്തികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി  പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രോവൈഡേഴ്സ്.  ഇന്ത്യയിലുടനീളമുള്ള ഏകദേശം 20,000 ആശുപത്രികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഇത്.  




സാധാരണക്കാരുടെ ആരോഗ്യം  മെച്ചപ്പെടുത്തുന്നതിനും  ആരോഗ്യപൂര്‍ണമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും സര്‍ക്കാരുമായും സമൂഹവുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ആരോഗ്യ സംരക്ഷണ ദാതാക്കളുടെ  പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരം  പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് .ഓരോ ആശുപത്രിയുടെയും  വികസനത്തിനും രോഗീ പരിചരണത്തിനും  ഊന്നല്‍ നല്‍കിക്കൊണ്ടുള്ള  പരിശ്രമങ്ങള്‍ക്കാണ് പ്രാധാന്യം  നല്‍കേണ്ടത് എന്ന്  അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്‍ ഇന്ത്യ (എഎച്ച്പിഐ)  കരുതുന്നതായി എഎച്ച്പിഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ എം.ഐ  സഹദുള്ള  അഭിപ്രായപെട്ടു. ദേശീയ ആരോഗ്യ മേഖലയില്‍  കാരിത്താസ് ആശുപത്രിയുടെ  പങ്ക് വിളിച്ചോതുന്ന അവസരമായി ഇത് മാറപ്പെട്ടു എന്ന്  ആശുപത്രി ഡയറക്ടര്‍ റവ ഫാ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. 

പുരസ്‌ക്കാരദാന  ചടങ്ങില്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്‍ ഇന്ത്യ (എഎച്ച്പിഐ) രക്ഷാധികാരി ഡോ അലക്‌സാണ്ടര്‍ തോമസ്, ഡയറക്ടര്‍ ജനറല്‍ ഡോ ഗിരിധര്‍ ഗനി ,എക്സിക്യൂട്ടീവ് ഡയറക്ടര്‍  ഫാ ജോണ്‍സണ്‍ വാഴപ്പിള്ളി , ലോകനാഥ് ബെഹ്റ ഐപിഎസ് (റിട്ട.) ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍  സന്നിഹിതരായിരുന്നു. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്‍ ഇന്ത്യ (എഎച്ച്പിഐ) രക്ഷാധികാരി ഡോ അലക്‌സാണ്ടര്‍ തോമസും റിട്ട ഡിജിപി ലോകനാഥ് ബെഹ്റ ഐപിഎസ്  ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമിയും ചേര്‍ന്ന് ആശുപത്രി ജോയിന്‍ ഡയറക്ടര്‍മാരായ ഫാ സ്റ്റീഫന്‍ തേവര്‍പറമ്പിലിനും ഫാ. ജിസ്‌മോന്‍ മഠത്തിലിനും ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ അജിത്ത് വേണുഗോപാലിനും പുരസ്‌കാരങ്ങള്‍നല്‍കി


Post a Comment

0 Comments