Breaking...

9/recent/ticker-posts

Header Ads Widget

ഗൈനക്കോളജി, നിയോ നാറ്റോളജി വിഭാഗങ്ങളുടെ ഉദ്ഘാടനം



കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെ പുതുതായി നവീകരിച്ച ഗൈനക്കോളജി, നിയോ നാറ്റോളജി വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ശക്തിപകരാന്‍ ഏറ്റവും നൂതന സാങ്കേതിക സേവനങ്ങളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും, പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും സേവനം നവീകരിച്ച വിഭാഗങ്ങളില്‍ ലഭ്യമാകും. കാരിത്താസ് മാതാ ആശുപത്രി ക്യാമ്പസില്‍  സിനിമാ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ  പേര്‍ളി മാണി നിര്‍വഹിച്ചു. 

കാരിത്താസ് ആശുപത്രിയുടെ  ഡയറക്ടര്‍ & സിഈഓ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാരിത്താസ് മാതാ ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ റവ. ഫാ. റോയി കാഞ്ഞിരത്തുമൂട്ടില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് വി., എച്ച്. ഓ. ഡി. & സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഹരീഷ് ചന്ദ്രന്‍ നായര്‍ എന്നിവരും സന്നിഹിതരായിരുന്നു.  ഗര്‍ഭിണികള്‍ പങ്കെടുത്ത റാമ്പ് വോക്കും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

Post a Comment

0 Comments