Breaking...

9/recent/ticker-posts

Header Ads Widget

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും പരിസമാപ്തി.



25-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും പരിസമാപ്തി. എട്ട് ദിനങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കാളികളായത്. കാര്‍ഷിക മേളയുടെ സമാപന സമ്മേളനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.  കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ സന്ദേശം നല്‍കി.  കെ.എസ്.എസ്.എസ് ഏര്‍പ്പെടുത്തിയ കാരുണ്യ ശ്രേഷ്ഠപുരസ്‌ക്കാരം  റവ. ഫാ. അബ്രാഹം മുത്തോലത്തിനും സാമൂഹ്യ ശ്രേഷ്ഠപുരസ്‌ക്കാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാറിനും സമ്മാനിച്ചു.  



 കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, എന്നിവര്‍ പ്രസംഗിച്ചു. സമാപന ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട കാര്‍ഷിക പ്രശ്നോത്തരിക്ക് സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കി. കൂടാതെ  കോക്കനട്ട് ഒളിമ്പിക്സ് മത്സരവും ഇടയ്ക്കാട്ട് മേഖല കലാപരിപാടികളും ഫ്യൂഷന്‍ ഡാന്‍സ് മത്സരവും കുന്നത്ത്  കളരി സംഘം കല്ലറ അവതരിപ്പിച്ച 'കടത്തനാടന്‍' കളരിപ്പയറ്റ് പ്രദര്‍ശനവും ശാസ്താംകോട്ട പാട്ടുപുരയുടെ നാടന്‍ പാട്ട് സന്ധ്യയും ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെട്ടു.


.

Post a Comment

0 Comments