ചേര്‍പ്പുങ്കലിലെ പഴയ റോഡില്‍ ചകിണിപ്പാലത്തിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണം ആരംഭിച്ചു. ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി തകര്‍ന്നതോടെ പഴയ റോഡിലുടെയുള്ള ബസ് സര്‍വ്വീസും ഭാരവാഹനങ്ങളുടെ സഞ്ചാരവും തടസ്സപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗതക്കുരുക്കും പതിവായിരുന്നു. യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളുമെല്ലാം ബുദ്ധിമുട്ടിലായതോടെ പ്രശ്‌നപരിഹാരത്തിന് ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന പൊതുമരാമത്ത് വകുപ്പ അനുവദിച്ച 32 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
45 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതം പൂര്‍ണതോതില്‍ അനുവദിക്കാനും വണ്‍വേ സംവിധാനം പുനക്രമീകരിക്കുവാനും കഴിയുമെന്ന് PWD ബ്രിഡ്ജസ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. LDF കിടങ്ങൂര്‍, മുത്തോലി പഞ്ചായത്ത് കമ്മറ്റികള്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം ആവശ്യപ്പെട്ട് PWD മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നു. മാണി C കാപ്പന്‍ MLA സ്ഥലം സന്ദര്‍ശിക്കുകയും ചകിണിപ്പാലം ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട പൊതുമരാമത്തു വകുപ്പ് അധികൃതര്‍ക്കും മന്ത്രി മുഹമ്മദ് റിയാസിനും നിവേദനം നല്‍കുകയും ചെയ്തിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധ ധര്‍ണ്ണ നടത്തിയിരുന്നു .
0 Comments