Breaking...

9/recent/ticker-posts

Header Ads Widget

എം.പി ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ അഞ്ചു ലാപ്‌ടോപ്പുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ജോസ് കെ മാണി MP നിര്‍വഹിച്ചു



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.പി ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ അഞ്ചു ലാപ്‌ടോപ്പുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ജോസ് കെ മാണി MP നിര്‍വഹിച്ചു.  ലഭിക്കുന്ന അവസരങ്ങള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം നേടാന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 


സ്‌കൂള്‍ മാനേജര്‍  റവ. ഫാ. മാത്യു  തെക്കേല്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബോബി മാത്യു കീക്കോലില്‍, PTA പ്രസിഡണ്ട് സജു സെബാസ്റ്റ്യന്‍ കൂടത്തിനാല്‍,ആന്റോ ജോര്‍ജ് , ആഷ്‌ലി ആഷിക്ക് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments