Breaking...

9/recent/ticker-posts

Header Ads Widget

ചിറ്റേടത്ത് തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍ പുനപ്രതിഷ്ഠ മഹോത്സവം



ഉഴവൂര്‍ ചിറ്റേടത്ത് തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍  പുനപ്രതിഷ്ഠ മഹോത്സവം നടന്നു.  സര്‍പ്പക്കാവിലെ നാഗദൈവങ്ങള്‍, ഏറ്റുമാനൂരപ്പന്‍, ഭദ്രകാളി നാഗയക്ഷി, ഗന്ധര്‍വ്വന്‍, യക്ഷി, ചിത്രകൂടങ്ങള്‍ എന്നിവയുടെ പുനപ്രതിഷ്ഠയാണ്  നടന്നത്. തൊടുപുഴ പുതുക്കുളം മനയില്‍ ദാമോദരന്‍ നമ്പൂതിരി, കിടങ്ങൂര്‍ ഓണിയപ്പുലത്തില്ലം സജി നമ്പൂതിരി എന്നിവര്‍ പുനപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 



ഉഴവൂര്‍ ടൗണിനടുത്ത് തച്ചിലംപ്ലാക്കല്‍ കുന്നിലെ 30 സെന്റോളം വിസ്തൃതിയിലാണ് സര്‍പ്പക്കാവ് സ്ഥിതി ചെയ്യുന്നത്. ദേവപ്രശ്‌ന വിധിപ്രകാരം രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ്  പുനപ്രതിഷ്ഠയോടെ സമാപിച്ചത്.  പരിപാടികള്‍ക്ക് വിജയകുമാര്‍ തച്ചിലംപ്ലാക്കല്‍, ജയകുമാര്‍ തച്ചിലംപ്ലാക്കല്‍, ഹരിദാസ്,  ശ്രീജ സുനില്‍, കെ.പി.എസ്. നായര്‍, സോമശേഖരന്‍ നായര്‍, ശുഭ ശ്രീകുമാര്‍, രതീഷ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.


.

Post a Comment

0 Comments