കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ക്രൈസ്തവര്‍ക്ക് അര്‍ഹതപ്പെട്ട ന്യൂനപക്ഷ അവകാശം കിട്ടുന്നില്ല. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് പിന്നില്‍ സ്ഥാപിത താല്പര്യം എന്നും ചങ്ങനാശ്ശേരി അതിരൂപത പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. വിദ്യാഭ്യാസം, സാംസ്‌കാരികം, കാര്‍ഷികം, രാഷ്ട്രീയം, ആതുരസേവനം തുടങ്ങിയ മേഖലകളില്‍ സമൂലമായ മുന്നേറ്റത്തിനു സജീവമായ നേതൃത്വം നല്‍കിയ ക്രൈസ്തവ സമൂഹത്തിന് അര്‍ഹതപ്പെട്ട ന്യൂനപക്ഷ അവകാശങ്ങള്‍ ലഭിക്കുന്നില്ല എന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ തന്റെ ഇടയലേഖനത്തില്‍ ആരോപിക്കുന്നു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ യഥാകാലം വിതരണം ചെയ്യാതിരിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യപ്പെട്ടിരിക്കുന്നു. ഞായറാഴ്ചകള്‍ അടക്കം ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന ദിനങ്ങളെ പലപ്പോഴും പ്രവൃത്തിദിനങ്ങളാക്കി മാറ്റുന്നു. ദളിതുക്രൈസ്തവസംവരണം നടപ്പിലാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ബോധപൂര്‍വമായ അനാസ്ഥ കാണിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. ജസ്റ്റിസ് ബഞ്ചമിന്‍ കോശി കമ്മിഷന്‍, സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഉള്ളടക്കം പരസ്യമാക്കിയിട്ടില്ല.
0 Comments