ചോലത്തടം മഹാദേവ പാര്‍വ്വതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹം ഫെബ്രുവരി 13ന് ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മധു മുണ്ടക്കയം യജ്ഞാചാര്യനായിരിക്കും. സപ്താഹം 20 ന് സമാപിക്കും. 13 ന് വൈകിട്ട് 6.30 ന് അജി നാരായണന്‍ തന്ത്രികള്‍ സപ്താഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. ക്ഷേത്രം മേല്‍ശാന്തി അജേഷ് ശാന്തി ഗുരുസ്മരണ നടത്തും. എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
.
. ശാഖാ പ്രസിഡന്റ് കെ.എം. രാജന്‍ അധ്യക്ഷത വഹിക്കും. സപ്താഹ ദിവസങ്ങളില്‍ രാവിലെ 6 ന് ഗണപതിഹോമം, 6.30 ന് വിഷ്ണു സഹസ്രനാമ ജപം, ഗ്രന്ഥനമസ്‌കാരം, 7.30 മുതല്‍ 12.30 വരെ പാരായണവും, പ്രഭാഷണവും, 1 ന് അന്നദാനം, 2 മുതല്‍ ഭാഗവത പാരായണവും നടക്കും. ഫെബ്രുവരി 20 ന് അവഭൃഥ സ്‌നാനത്തോടെ യജ്ഞം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.എം രാജന്‍ കൊല്ലക്കാട്ട്, വൈസ് പ്രസിഡന്റ് വി.എ പ്രസാദ് വാഴയില്‍, സെക്രട്ടറി സി.എന്‍ ശശി ചാലില്‍, കമ്മറ്റിയംഗം സി.എന്‍ അഭിലാഷ് ചാലില്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments