പാലാ സിവില്‍ സ്റ്റേഷനിലേയ്ക്ക് കയറുന്ന ഭാഗത്തെ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം മാര്‍ക്ക് ചെയ്ത് നല്കി. റോഡിന് അഭിമുഖമായാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്‌യുന്നതെങ്കിലും സിവില്‍ സ്റ്റേഷനിലേയ്ക്ക് കയറുന്ന ഭാഗത്ത് ചിലസമയങ്ങളില്‍ ഓട്ടോകളുടെ പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് താലൂക്ക് വികസനസമിതിയിലടക്കം പരാതി ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് ആര്‍ഡിഒ കെ. ദീപയുടെയും ഡപ്യൂട്ടി തഹസില്‍ദാര്‍ ബി മജ്ഞിത്തിന്റെയും നേതൃത്വത്തില്‍ ഓട്ടോതൊഴിലാളികളുടെ യോഗം വിളിക്കുകയും അനുയോജ്യമായ രീതിയില്‍ സ്റ്റാന്‍ഡ് പുനക്രമീകരിക്കാന്‍ തീരുമാനമാകുകയും ചെയ്തു. പിഡബ്ല്യുഡി, ആര്‍ടിഒ, ട്രാഫിക്, മുന്‍സിപ്പാലിറ്റി വിഭാഗം ഉദ്യോഗസ്ഥരും സംബന്ധിച്ചു. സിവില്‍ സ്റ്റേഷനിലേയ്ക്ക് കയറുന്ന ഭാഗത്ത് 2 ഓട്ടോസ്റ്റാന്‍ഡുകളാണുള്ളത്. സിവില്‍ സ്‌റ്റേഷന്‍ റോഡിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്യാവുന്ന ഭാഗം മാര്‍ക്ക് ചെയ്ത് നല്കി. റോഡിന്റെ മറുവശത്ത് നിന്നും സിവില്‍ സ്‌റ്റേഷനിലേയ്ക്ക് സീബ്രാലൈന്‍ വരയ്ക്കുകയും ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സിവില്‍ സ്‌റ്റേഷനിലെത്തുന്നവരും അടക്കം 100 കണക്കിനാളുകള്‍ക്ക് ഇത് അനുഗ്രഹമായി.
0 Comments