സംസ്ഥാന ബജറ്റിലെ അമിത നികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് കടനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുമണ്ണ് വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്‍ര് മോളി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി ആര്‍. സജീവ് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് ബിന്നി ചോക്കാട്ട് അധ്യക്ഷത വഹിച്ചു. ലാലി സണ്ണി, ബ്ലോക്ക് സെക്രട്ടറിമാരായ ബിനു വള്ളോം പുരയിടം, മാത്യു പൂവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍ണക്ക് മുമ്പ് കുറുമണ്ണ് ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി.പ്രകടനത്തിന് അപ്പച്ചന്‍ മൈലക്കല്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ടോം കോഴിക്കോട്ട്, സിബി ചക്കാലക്കല്‍, ബിനു ബിനു, ബാബു കുമ്പ്‌ളാനിയില്‍, തോമസ് കാവുംപുറം, ജോണി പുത്തേട്ട്, ജോസഫ് അമ്പാട്ട്, ബേബി നെല്ലന്‍കുഴിയില്‍, സുനു മോന്‍ താന്നിക്കല്‍, ടോമി ചാത്തന്‍ കുന്നേല്‍, സാജു കല്ലാനിക്കവയലില്‍, ലിസി സണ്ണി, ജോണ്‍ മാളിയേക്കല്‍, സജിമോന്‍ വാക്കമറ്റം, സുബി ഓടക്കല്‍, തങ്കച്ചന്‍ ഉപ്പുമാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments