Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി



സംസ്ഥാന ബജറ്റിലെ ജനദ്രോഹ നടപടികള്‍ക്കും അന്യായമായ ഭൂനികുതി വര്‍ധനവിനുമെതിരെ ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ  നേതൃത്വത്തില്‍  വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. സാധാരണക്കാരനും കൃഷിക്കാരനും അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിച്ചുകൊണ്ട് ഭൂനികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം, കെട്ടിടനികുതി, വര്‍ധിപ്പിച്ചിരിക്കുകയാണ്.  കിഫ്ബി വഴിയുള്ള റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവും സര്‍ക്കാര്‍ തുടങ്ങിയിരിക്കുകയാണ്.


  ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍  നടത്തിയ പ്രതിഷേധ ധര്‍ണ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. ജോയി പൂവം നില്‍ക്കുന്നതില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ എം മുരളി, ആനന്ദ് പഞ്ഞിക്കാരന്‍, ഡിസിസി എക്‌സിക്യൂട്ടിവ് മെമ്പര്‍ കെ.ജി.ഹരിദാസ്, ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, ടോമി പുളിമാന്‍തുണ്ടത്തില്‍, ബിജു കുമ്പിക്കന്‍, ജോണ്‍സണ്‍, വിഷ്ണു ചെമ്മുണ്ടവള്ളി,മാത്യു വാക്കത്തുമാലി, രഞ്ജിത് കുമാര്‍, ശശി മുണ്ടക്കല്‍, ജെയ്‌സ് ജോണ്‍ പൊന്മങ്കല്‍,സജീവ് അബ്ദുള്‍ ഖാദര്‍, പ്രിയാ സജിവ്, മായദേവി ഹരികുമാര്‍, സാജിദാ ഷാജഹാന്‍, നാന്‍സി ജയ്‌മോന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments