കോണ്‍ഗ്രസ് കടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കടനാട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ഉത്തരവ് കത്തിച്ച്‌കൊണ്ട് നടത്തിയ പ്രതിഷേധ സമരം ഡി.സി.സി. സെക്രട്ടറി ആര്‍. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിന്നി ചോക്കാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ ബിനു വള്ളോംപുരയിടം, ഉണ്ണികൃഷ്ണന്‍ നായര്‍, ബിജു കദളിയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ സിബി ചക്കാലയില്‍, ബിന്ദു ബിനു, റീത്താമ്മ ജോര്‍ജ്, തോമസ് കാവുംപുറം, ജോണി പുത്തേട്ട്, ടോമി ചാത്തംകുന്നേല്‍, ഷാജു കല്ലാനിക്കവയലില്‍, ലിസി സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments