റോഡ് മെയിന്റനന്‍സ് ഫണ്ട ചെലവാക്കാതെ പാഴാക്കി കളഞ്ഞ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം. Dccപ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കയ്യില്‍ കാല്‍ കാശില്ലാത്ത സര്‍ക്കാര്‍ കണ്‍കെട്ട് വിദ്യകളിലൂടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് ബജറ്റിലൂടെ കാണിക്കുന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചു. പദ്ധതിവിഹിതം വെട്ടിക്കുറച്ചു പഞ്ചായത്തിനെ ഞെരുക്കുന്ന പണിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന ഫണ്ട് മുഴുവന്‍ കൗശലത്തോടെ സര്‍ക്കാര്‍ തന്നെ അടിച്ചെടുക്കുകയാണ്.
അതിനിടയില്‍ കെടുകാര്യസ്ഥത മൂലം മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണസമിതി ഫണ്ട് ചെലവാക്കാതെ പാഴാക്കി ജനങ്ങളെ പരിഹസിക്കുകയാണ്. സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും പിടിപ്പുകേട് മൂലം ദുരിതത്തിലായ ജനങ്ങളോട് മാപ്പ് പറയാനുള്ള മര്യാദ എങ്കിലും ഭരണക്കാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണറോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോള്‍, പഞ്ചായത്തിന്റെ 94 ലക്ഷം രൂപയുടെറോഡ് മെയിന്റനെന്‍സ് ചെലവാക്കാനാകാതെ പാഴാക്കി കളഞ്ഞ പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥതയ്ക്കും ജനദ്രോഹത്തിനുമെതിരെയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മരങ്ങാട്ടുപിള്ളിയില്‍ സായാഹ്നധര്‍ണ്ണ നടത്തിയത്.
0 Comments