Breaking...

9/recent/ticker-posts

Header Ads Widget

കാല്‍നട പ്രചരണ ജാഥകള്‍ക്ക് തുടക്കമായി



കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ എം ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥകള്‍ക്ക് തുടക്കമായി. ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  കാല്‍നട പ്രചരണ ജാഥയ്ക്ക് കുടയംപടിയില്‍ തുടക്കം കുറിച്ചു. സിപിഐ എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍ ജാഥ ക്യാപ്റ്റന്‍ കെ.എന്‍. വേണുഗോപാലിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്  അധ്യക്ഷനായിരുന്നു. 



ജാഥ മാനേജര്‍ എം. എസ്. സാനു, വൈസ് ക്യാപ്റ്റന്‍ വി ജയപ്രകാശ്, ജില്ല കമ്മിറ്റിയംഗം ഇ.എസ് ബിജു, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രന്‍, ഏരിയ കമ്മിറ്റിയംഗം ആര്‍ പ്രമോദ് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  20, 21, 22 തിയതികളിലാണ് ജാഥ ഏറ്റുമാനൂര്‍ ഏരിയയിലെ വിവിധ കേനങ്ങളില്‍ പര്യടനം നടത്തുന്നത്. വ്യാഴം രാവിലെ 9.30 ന് കുടയംപടിയില്‍ നിന്ന് ആരംഭിച്ച ജാഥ അയ്മനം, പള്ളിക്കവല, ഇല്ലത്തുകവല, പരിപ്പ്, മുട്ടേല്‍, പുത്തന്‍തോട്, കരിപ്പൂത്തട്ട്, പിണഞ്ചിറകുഴി, കണിയാംകുളം, പെരുമ്പടപ്പ് എന്നിവിടങ്ങളില്‍ സ്വീകരണങ്ങളേറ്റു വാങ്ങി തൊണ്ണംകുഴിയില്‍ സമാപിച്ചു. വെള്ളി രാവിലെ 9 ന് മാന്നാനം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ജാഥ  നീണ്ടൂര്‍ പ്രാവട്ടത്ത് സമാപിക്കും. ശനി രാവിലെ 9 ന് ചുങ്കത്ത് നിന്ന് ആരംഭിക്കുന്ന കാല്‍നട പ്രചരണ  ജാഥ വൈകിട്ട് ഏറ്റുമാനൂര്‍ ടൗണില്‍ സമാപിക്കും.

Post a Comment

0 Comments