കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റന്‍ഡില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന്റെ സമാപനത്തെ തുടര്‍ന്ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടന്ന യോഗം സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം കെ എന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബാബു ജോര്‍ജ് അധ്യക്ഷനായി. ജില്ല കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, അഡ്വ. വി ജയപ്രകാശ്, ഇ എസ് ബിജു, ഏരിയ കമ്മിറ്റിയംഗങ്ങളായ പി എസ് വിനോദ്, ടി വി ബിജോയ് എന്നിവര്‍ സംസാരിച്ചു.
.
0 Comments