Breaking...

9/recent/ticker-posts

Header Ads Widget

സി എസ്.ഐ. ഏറ്റുമാനൂര്‍ വൈദീക ജില്ലാ വചനമാരി കണ്‍വെന്‍ഷന്‍



സി എസ്.ഐ. ഏറ്റുമാനൂര്‍ വൈദീക ജില്ലാ വചനമാരി കണ്‍വെന്‍ഷന്റെ നാലാം ദിവസം സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ വചന ശുശ്രൂഷയില്‍ സന്ദേശം നല്‍കി. ദൈവത്തിന്റെ പദ്ധതികളിലേക്ക് നിരന്തരമായി ഒരു മടങ്ങിപ്പോക്ക് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിലെ ജീവിത സാഹചര്യത്തില്‍ നമ്മള്‍ തെറ്റിന്റെ വഴിയിലേക്ക് സഞ്ചരിക്കാന്‍ സാധ്യത കൂടുതലാണ്. അതിക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു വരികയാണ്. ആളുകള്‍ അധാര്‍മികതയ്ക്ക് കീഴ്‌പ്പെടുന്ന പ്രവണതയാണ് നാം ഇപ്പോള്‍ കാണുന്നതെന്നും  ബിഷപ്പ്  കൂട്ടിച്ചേര്‍ത്തു.



ജില്ലാ ചെയര്‍മാന്‍ റവ. ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കുറുപ്പന്തറയ്ക്ക് എല്ലാവര്‍ഷവും  ദൈവാനുഗ്രഹമാണ് സിഎസ്‌ഐ സഭയുടെ വചനമാരി കണ്‍വെന്‍ഷനെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. റവ. ഫിലിപ്പ് ജോണ്‍, ഇവാഞ്ചലിസ്റ്റ്  ഷിബുമോന്‍ പി എം, കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ നേശമണി, കമ്മറ്റി അംഗം പി.പി ജോണ്‍സണ്‍  എന്നിവര്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ വൈദിക ജില്ലയില്‍ വിവിധ മേഖലയില്‍ മികവ് തെളിയിച്ചവരെ ബിഷപ്പ്  മെമെന്റോ നല്‍കി ആദരിച്ചു. വരുംവര്‍ഷത്തെ വചനമാരി കണ്‍വെന്‍ഷന്റെ സപ്ലിമെന്റ് പ്രകാശനവും നടന്നു. ഏറ്റുമാനൂര്‍, കൂത്താട്ടുകുളം, പിറവം, വൈക്കം, മഞ്ചാടിക്കരി, പ്രദേശങ്ങള്‍  അതിര്‍ത്തികളായുള്ള വൈദിക ജില്ലയിലെ 40 സഭകളില്‍ നിന്നായി  നിരവധി വിശ്വാസികളാണ്  കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.



.

Post a Comment

0 Comments