ഇടക്കോലി പൂവപ്പറമ്പ് ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ മകയിരം മഹോത്സവം ഭക്തിസാന്ദ്രമായി. മനയത്താറ്റ് ഇല്ലത്ത് ദിനേശന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നവകം, പഞ്ചഗവ്യ പൂജ എന്നിവ നടന്നു. രാവിലെ 7 മണിക്ക് പൊങ്കാല ആരംഭിച്ചു.
എട്ടുമണിക്ക് പൊങ്കാല സമര്‍പ്പണം നടന്നു. 9.30ന് കുംഭകുട ഘോഷയാത്ര ആരംഭിച്ച് കോഴനാല്‍ ഭഗവതി ക്ഷേത്രത്തിലെത്തി ബാലാജി ശ്രീകുമാര്‍ വാര്യരുടെ പ്രമാണത്തില്‍ നടന്ന വാദ്യമേങ്ങളുടെയും, വായ്കുരവയുടെയും, ആര്‍പ്പ് വിളികളുടെയും അകമ്പടിയോടെ നടന്ന കുംഭകുട ഘോഷയാത്ര പൂവപ്പറമ്പ് ക്ഷേത്ര ക്ഷേത്രസന്നിധിയില്‍ സമാപിച്ചു. തുടര്‍ന്ന് മഹാപ്രസാദഊട്ട് നടന്നു.
0 Comments