ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം ഫെബ്രുവരി 6 മുതല്‍ 11 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി ആറിന് രാത്രി ഏഴിനും 7.30നും മധ്യേ നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി ശിവഗിരി മഠം ജ്ഞാനതീര്‍ത്ഥ സ്വാമികള്‍ മുഖ്യകാര്‍മകത്വം വഹിക്കും. അഡ്വക്കേറ്റ് രതീഷ് ശശി അടൂര്‍, ക്ഷേത്രം മേല്‍ശാന്തി സനീഷ് വൈക്കം എന്നിവര്‍ സഹ കാര്‍മികരാകും. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജ്യോതിസ് മോഹന്‍ ഐആര്‍എസ് എന്നിവര്‍ കൊടിയേറ്റ് ചടങ്ങുകളില്‍ പങ്കെടുക്കും.
.
.രാത്രി എട്ടിന് വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള തിരുവരങ്ങില്‍ അരങ്ങേറും. ഫെബ്രുവരി ഏഴിന് രാത്രി എട്ടിന് പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത സദസ്സ് നടക്കും. പള്ളിവേട്ട ദിനമായ ഫെബ്രുവരി 10ന് രാവിലെ 9ന് ശ്രീബലി , വൈകിട്ട് ആറിന് കാഴ്ച ശ്രീബലി എന്നിവയും രാത്രി എട്ടിന് നാടകവും നടക്കും. രാത്രി 10:30 നാണ് പള്ളി നായാട്ട് പുറപ്പാട്. ആറാട്ട് ദിവസമായ ഫെബ്രുവരി 11ന് രാവിലെ 11 മുതല്‍ കാവടി വരവ്. വിവിധ ശാഖകളില്‍ നിന്നുള്ള കാവടി ഘോഷയാത്രകള്‍ 11 മണിക്ക് ക്ഷേത്രത്തിലെത്തി കാവടി അഭിഷേകം നടത്തും. 12.30ന് മഹാപ്രസാദമൂട്ട്, 3.30ന് കൊടിയിറക്ക് എന്നിവ നടക്കും. നാലു മണിക്ക് ആറാട്ട് പുറപ്പാട് ആരംഭിക്കും. വിലങ്ങുപാറ കടവില്‍ വൈകുന്നേരം ആറിന് തിരുവാറാട്ട് നടക്കും. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തില്‍ ആറാട്ടു ഘോഷ യാത്രയ്ക്ക് സ്വീകരണം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ദേവസം സെക്രട്ടറി സുരേഷ് ഇട്ടി കുന്നേല്‍, ദേവസ്വം പ്രസിഡന്റ് എം.എന്‍ ഷാജി മുകളേല്‍, ദേവസ്വം വൈസ് പ്രസിഡന്റ് സതീഷ് മണി , ഖജാന്‍ജി പി.എസ് ശാര്‍ങ്ഗധരന്‍, കമ്മറ്റി അംഗങ്ങളായ എന്‍.കെ ലവന്‍, അനുരാഗ് പാണ്ടിക്കാട്ട് , പി.എന്‍ വിശ്വംഭരന്‍, ജനറല്‍ കണ്‍വീനര്‍ സാബു കൊടൂര്‍, കണ്‍വീനര്‍ സിബി ചിന്നൂസ് എന്നിവര്‍പങ്കെടുത്തു.
0 Comments