Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പാലാ റോഡില്‍ ഓട നിര്‍മ്മാണം



ഏറ്റുമാനൂര്‍ ടൗണിലെ വെള്ളക്കെട്ടിനു പരിഹാരമാകുന്നു. ഏറ്റുമാനൂര്‍ പാലാ റോഡില്‍ ഡ്രൈനേജ് സംവിധാനങ്ങളുടെ അപാകതമൂലം മഴക്കാലം ആകുന്നതോടെ  ഓടകള്‍ കരകവിഞ്ഞൊഴുകി മലിനജലവും മാലിന്യവും റോഡില്‍ പരക്കുന്നത് പതിവായിരുന്നു. മന്ത്രി വി എന്‍ വാസവന്റെ ഇടപെടലില്‍ ഓട നിര്‍മ്മാണത്തിനായി ഒരുകോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. ഫണ്ട് അനുവദിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഒരു വര്‍ഷമായി മുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നത്. 

ഡ്രൈയ്‌നേജ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂര്‍ ടൗണ്‍ മുതല്‍ പാറകണ്ടം വരെയുള്ള ഓടയുടെ നിര്‍മ്മാണം അടുത്ത മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കും. ഉത്സവകാലത്തിന് മുന്നോടിയായി പൂര്‍ത്തീകരിക്കും വിധമാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. നഗര മധ്യത്തിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ക്ക് പുറമെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം അടക്കമുള്ളവയും തള്ളിയിരുന്നു. മലിനജലം ഓടയിലേക്ക് ഒഴുക്കാന്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഇട്ടിരുന്ന പൈപ്പുകളും  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തി.

Post a Comment

0 Comments