ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഫെബ്രുവരി 27 ന് കൊടിയെറ്റോടെ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തുടക്കം കുറിക്കും. മാര്‍ച്ച് 6 ന് ഏഴരപ്പൊന്നാന ദര്‍ശനവും മാര്‍ച്ച് 8 ന് തിരുവാറാട്ടും നടക്കും. കൊടിയെറ്റിന്റെ തലേന്ന് ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ആഘോഷം നടക്കും. ഇതിന്റെ ഭാഗമായി മഹാശയനപ്രദക്ഷിണവും വിവിധ പരിപാടികളും നടക്കും. ഫെബ്രുവരി 25ന് പ്രദോഷ ദിനം എന്ന പ്രാധാന്യവും ഉണ്ട്. ഫെബ്രുവരി 23-ാം തീയതി രാവിലെ 9 മണിക്ക് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ചുവര്‍ ചിത്രങ്ങളുടെ സംരക്ഷണ പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. പടിഞ്ഞാറെ ഗോപുരത്തിലെ അനന്തശയനം ചുവര്‍ ചിത്രത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരണത്തിലെത്തിയിരിക്കുന്നത്.
ഏറ്റുമാനൂരപ്പന്റെ തിരുവുത്സവത്തിന് ഇത്തവണ കൂറ്റന്‍ കാഴ്ചപ്പന്തലാണ് ഒരുങ്ങുന്നത്. ക്ഷേത്ര മൈതാനത്ത്
ഏറ്റുമാനൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉത്സവത്തിന് കൂറ്റന്‍ കാഴ്ച പന്തല്‍ ഒരുങ്ങുന്നത്. തൃശൂര്‍ പൂരം, ഉത്രാളിക്കാവ് പൂരം, നെന്മാറ വല്ലങ്ങി വേല, തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ഒരുക്കുന്ന രീതിയിലുള്ള കൂറ്റന്‍ കാഴ്ചപ്പന്തല്‍ ആണ് നിര്‍മ്മിക്കുന്നത്. കാഴ്ച പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ഏറ്റുമാനൂര്‍ മഹാദേവ . ക്ഷേത്രം അഡ്മിനിസ്‌ട്രെറ്റിവ് ഓഫീസര്‍ അരവിന്ദ് എസ്സ് ജി നായര്‍ നിര്‍വ്വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് സജയകുമാര്‍, ഉപദേശക സമിതി അംഗങ്ങളായ ദിലീപ്, ബിനു, സോമന്‍, വാര്‍ഡ് കൗണ്‍സിലര്‍മ്മാരായ സുരേഷ് വടക്കേടം,ഉഷ സുരേഷ്, എന്നിവരും ഭക്തജനങ്ങളും, ക്ഷേത്ര ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുന്ന തിനുള്ള ക്രമീകരണങ്ങളാണ് പുരോഗമിക്കുന്നത്.
0 Comments