ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെക്കുള്ള ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. 39 കോടി 60 ലക്ഷം രൂപ വരവും 38 കോടി 48 ലക്ഷം രൂപ ചെലവും 12 ലക്ഷത്തി 70 നായിരം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് 7 ലക്ഷം രൂപയും പാലിന് സബ്‌സിഡി നല്‍കുന്നതിന് 5 ലക്ഷം രൂപയും സുഭിക്ഷകേരളം പദ്ധതിയില്‍ കര്‍ഷകര്‍ക്ക് കൂലി ചെലവ് നല്‍കുന്നതിനുവേണ്ടി 6 ലക്ഷം രൂപയും ഡ്രാഗണ്‍ ഫ്രൂട്ട്‌സ് കൃഷിചെയ്യുന്നതിന് സബ്സിഡിയായി 5 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനും ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് മരുന്ന് വാങ്ങുന്നതിനും 10 ലക്ഷം രൂപ വകയിരുത്തി. തെരുവ് നായ്ക്കളുടെ വംശവര്‍ദ്ധനവ് തടയുന്നതിനുവേണ്ടി ABC പ്രോഗ്രാം നടപ്പിലാക്കാന്‍ 8 ലക്ഷം രൂപയും മാറ്റിവച്ചു. ഇലക്ട്രിസിറ്റി എത്താത്ത ടൂറിസ്റ്റ് മേഖലയില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അജിത്കുമാര്‍.ബി, മേഴ്‌സി മാത്യു ഓമന ഗോപാലന്‍, മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ശ്രീകല ആര്‍, രമാ മോഹന്‍, ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ്, കുഞ്ഞുമോന്‍, കെ.കെ, അഡ്വ. അക്ഷയ് ഹരി, മിനി സാവിയോ, സെക്രട്ടറി ബാബുരാജ്.കെ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments