Breaking...

9/recent/ticker-posts

Header Ads Widget

എസ്.ഡി.പി.എ. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി



പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.എ. ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി  പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പിഎംസി ജംഗഷനില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷന് സമീപം പോലീസ് തടഞ്ഞു. എസ്.ഡി.പി.ഐ. സംസ്ഥാന സമിതി അംഗം ജോര്‍ജ് മുണ്ടക്കയം ധര്‍ണ ഉദ്ഘാടനം ചെയ്തു.  ജാമ്യാപേക്ഷ ഉന്നത നീതിപീഠമായ കേരള ഹൈകോടതി തള്ളിയിട്ടും പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തത് കേരളത്തിലെ ആഭ്യന്തര വകുപ്പ് RSS -ന് തീറെഴുതി കൊടുത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ജോര്‍ജ് മുണ്ടക്കയം പറഞ്ഞു.  

ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മല്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സഫീര്‍ കുരുവനാല്‍, വൈസ് പ്രസിഡന്റ് സുബൈര്‍ വെള്ളാപള്ളില്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ബിനു നാരായണന്‍, യാസിര്‍ വെള്ളൂപറമ്പില്‍, മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി വി.എസ്. ഹിലാല്‍, ഖജാന്‍ജി കെ.യു. സുല്‍ത്താന്‍,  അബ്ദുല്‍ ലത്തീഫ്, നൗഫിയ ഇസ്മായില്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃതം നല്‍കി.

Post a Comment

0 Comments