Breaking...

Header Ads Widget

ചൂരക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു



ചൂരക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. സ്വരലയ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് കൂത്താട്ടുകുളം, കലാമണ്ഡലം അനു ബാലചന്ദ്രനും ശിഷ്യരും അവതരിപ്പിച്ച നൃത്താര്‍ച്ചന. ചെണ്ടയില്‍ നാദ പ്രപഞ്ചം തീര്‍ക്കുന്ന പനമണ്ണ ശശിയും തായമ്പകയിലെ യുവ പ്രതിഭകളായ അത്താലൂര്‍ ശിവനും, കലൂര്‍ ഉണ്ണികൃഷ്ണനും ചേര്‍ന്ന് അവതരിപ്പിച്ച ട്രിപ്പിള്‍ തായമ്പക എന്നിവ ഉത്സവാഘോഷങ്ങളോനുബന്ധിച്ച് നടന്നു. 


.


.ബുധനാഴ്ച കുംഭകുടം എഴുന്നള്ളിപ്പില്‍ നിരവധി ഭക്തര്‍ ചേര്‍ന്നു. കുംഭകുട ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് തവളകുഴി ശര്‍മാസ് കോളേജ്, അന്തി മഹാകാളന്‍ കാവ് എന്നിവിടങ്ങളിലെ  സ്വീകരണം ഏറ്റുവാങ്ങി മഹാദേവ ക്ഷേത്രത്തിനു പ്രദക്ഷിണം വച്ചു പടിഞ്ഞാറെ നടയില്‍ എത്തിച്ചേര്‍ന്നു.  തുടര്‍ന്ന് കുംഭകുട ഘോഷയാത്ര ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് തവളക്കുഴിയില്‍ സ്വീകരണത്തിനു ശേഷം ചൂരകുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു ക്ഷേത്ര ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കി വിവിധ കലാപരിപാടികളോടെയാണ് ഉത്സവാഘോഷങ്ങള്‍ സമാപിക്കുന്നത്.

Post a Comment

0 Comments