Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലൂടെ സ്വകാര്യ വാഹനങ്ങള്‍ കടന്നു പോകുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു



ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലൂടെ അനിയന്ത്രിതമായി സ്വകാര്യ വാഹനങ്ങള്‍ കടന്നു പോകുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.   സ്വകാര്യ ബസ്സുകളും മാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങളും അടക്കമുള്ളവയാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലൂടെ കടന്നു പോകുന്നത്. യാത്രക്കാര്‍ക്ക് കാര്യമായ സുരക്ഷയൊന്നും ഇവിടെ ലഭിക്കുന്നില്ല. ഏതാനും ദിവസം മുന്‍പ് ബസ് സ്റ്റേഷനിലൂടെ കടന്നുപോയ കാര്‍ നിയന്ത്രണം വിട്ട് ബസ് കാത്തുനിന്ന യാത്രക്കാരന്റെ മേല്‍ ഇടിച്ചു കയറിയിരുന്നു. 


ബസ് സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് രാത്രികാലങ്ങളില്‍ ബസ്സില്‍ കയറണമെങ്കില്‍ സ്റ്റാന്റിനു പുറത്തുനില്‍ക്കേണ്ട സാഹചര്യവുമുണ്ട്.  ബസ് സ്റ്റേഷന്‍ പരിസരത്ത് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍  സുരക്ഷാ ഭീഷണി ഉയര്‍ത്തുകയാണ്. ഒരാഴ്ച മുന്‍പ്  ബസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണത് ഫയര്‍ഫോഴ്‌സ് എത്തിയാണ് മുറിച്ചുമാറ്റിയത്. ഏറ്റുമാനൂര്‍ ബസ് സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

Post a Comment

0 Comments