ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ രണ്ടു കോടി എണ്‍പത്തയ്യായിരം രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി V.N വാസവന്‍. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട് രണ്ടുകോടി എണ്‍പത്തിഅയ്യായിരം രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി VN വാസവന്‍. 45 ലക്ഷം രൂപ ചെലവില്‍ ബലിക്കല്‍പ്പുരയുടെ നവീകരണം പൂര്‍ത്തിയാക്കും.
ഭജനമഠം നവീകരണമടക്കമുള്ള കാര്യങ്ങള്‍ക്കായി 15,38,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 11 ലക്ഷം രൂപ മുടക്കി കിഴക്കേ ഗോപുരവികസന പ്രവര്‍ത്തനങ്ങള്‍ ഉടനാരംഭിക്കും. കൈലാസ് ഓഡിറ്റോറിയം നവീകരണവും വൈകാതെ പൂര്‍ത്തിയാക്കും. 17,96,000 രൂപ ചെലവഴിച്ച് കല്യാണമണ്ഡപം നവീകരിച്ചു. ഊട്ടുപുരയുടെ നവീകരണവും പൂര്‍ത്തിയായി. 13,30,000 രൂപയാണ് ഇതിന് ചെലവായത്. 12,19,000 രൂപ ചെലവില്‍ ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കി. ഏഴു ലക്ഷം രൂപ ചെലവില്‍ കുളപ്പുര നവീകരണവും പൂര്‍ത്തിയായി. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
0 Comments