Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് വ്യാഴാഴ്ച കൊടിയേറും.



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന്  വ്യാഴാഴ്ച കൊടിയേറും.   വ്യാഴാഴ്ച രാവിലെ 10. 45 നും 11.5നും  മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവര്,   കണ്ഠരര് ബ്രഹ്‌മദത്തന്‍, മേല്‍ശാന്തി  ഇങ്ങേത്തല രാമന്‍ സത്യനാരായണന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തൃക്കൊടിയേറ്റ് നടക്കുന്നത്. 

തിരുവുത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശന കര്‍മ്മം ദേവസ്വം വകുപ്പ് മന്ത്രി  വി.എന്‍ വാസവന്‍,അച്ചായന്‍സ് ഗോള്‍ഡ്  മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന് നല്‍കി നിര്‍വഹിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചുവര്‍ചിത്ര സമര്‍പ്പണം,വിവിധ ക്ഷേത്ര റോഡുകളുടെയും കല്യാണ മണ്ഡപത്തിന്റെയും ഊട്ടുപുരയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ക്ഷേത്രത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ 200 കോടിയോളം രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിന്റെ വികസന നവീകരണ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും . ക്ഷേത്രസന്നിധിയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് മന്ത്രി മഹാദേവക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചത്. നോട്ടീസ് പ്രകാശന ചടങ്ങില്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് എസ്. ജി നായര്‍  സ്വാഗതം പറഞ്ഞു. വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍  കെ.ആര്‍ ശ്രീലത, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ കവിത ജി നായര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്  പ്രൊഫസര്‍ പി.എസ് ശങ്കരന്‍ നായര്‍, സെക്രട്ടറി പി.ജി. സോമന്‍ ഗംഗാധരന്‍, വൈസ് പ്രസിഡന്റ് എം. സജയകുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഇ.എസ്.ബിജു, ഉഷ സുരേഷ്, ടോണി വര്‍ക്കിച്ചന്‍,  ഷിനില്‍ കുര്യന്‍, ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപദേശകസമിതി അംഗങ്ങള്‍  തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments