ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ വടക്കെ നടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാര ഗോപുരത്തിന്റ സമര്‍പ്പണം നടന്നു. വടക്കെ നടയില്‍ മണര്‍കാട് പട്ടിത്താനം ബൈപാസിനോടു ചേര്‍ന്നാണ് അലങ്കാര ഗോപുരം നിര്‍മ്മിച്ചിരിക്കുന്നത്. സഹകരണ തുറമുഖ ദേവസ്വം മന്ത്രി VN വാസവന്‍ അലങ്കാര ഗോപുര സമര്‍പ്പണം നിര്‍വ്വഹിച്ചു.
. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ഭദ്രദീപം തെളിയിച്ചു. സമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. PS പ്രശാന്ത് അധ്യക്ഷനായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് SG നായര്‍, ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ ASP കുറുപ്പ് എന്നിവര്‍പ്രസംഗിച്ചു.
0 Comments