Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ തിരുവുത്സവത്തിന് മുന്നോടിയായി കൊടിക്കൂറ സമര്‍പ്പണം ചൊവ്വാഴ്ച നടന്നു.




ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ തിരുവുത്സവത്തിന് മുന്നോടിയായി കൊടിക്കൂറ  സമര്‍പ്പണം ചൊവ്വാഴ്ച  നടന്നു. ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരി തയ്യാറാക്കിയ കൊടിക്കൂറ ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്ര ഉപദേശ സമിതി അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി രഥ ഘോഷയാത്രയായി വിവിധ ക്ഷേത്രങ്ങളിലെയും ഭക്തജന സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങിയാണ് ഏറ്റുമാനൂര്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നത്.

അയ്മനം നരസിംഹ ക്ഷേത്രം,ഗുരു മന്ദിരം,അമ്പാടി കവല,വാസുദേവപുരം ക്ഷേത്രം,ആര്‍പ്പുക്കര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം,കൈപ്പുഴ ശാസ്താങ്കല്‍ ക്ഷേത്രം,വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രം,കുറ്റിയാനിക്കുളങ്ങര ക്ഷേത്രം,സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം,ഓണം തുരുത്ത് ജങ്ഷന്‍, അതിരമ്പുഴ മൈതാനം,തൃക്കേല്‍ ക്ഷേത്രം,ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷന്‍,ആറാട്ട് എതിരേല്‍പ്പ് മണ്ഡപം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി എട്ടു മണിയോടെയാണ് രഥഘോഷയാത്ര മഹാദേവക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നത്.വ്യാഴാഴ്ചയാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറുന്നത്. മാര്‍ച്ച് ആറിനാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും.എട്ടിന് ആറാട്ടോടുകൂടി തിരുവുത്സവം സമാപിക്കും.

Post a Comment

0 Comments