പാല നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും പാലാ മുന്‍സിപ്പല്‍ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സെമിനാര്‍ നടന്നു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച സെമിനാര്‍ മുന്‍സിപ്പല്‍ ആക്ടിംഗ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ ഉദ്ഘാടനം ചെയ്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ബി ചിറയാത്ത് അധ്യക്ഷനായിരുന്നു. നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ് , സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശ മരിയ പോള്‍ , മുന്‍സിപ്പല്‍ ലൈബ്രറേറിയന്‍ പി സിസിലി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി ദിനേശ് ,എബി ജെ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ കെ കെ ശ്രീജിത്ത്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ് തുടങ്ങിയവര്‍ ക്ലാസുകള്‍നയിച്ചു.
0 Comments