കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ പഠനോത്സവവും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സുജാ മേരി തോമസ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. മാത്യു ഫിലിപ്പ് അധ്യക്ഷനായിരുന്നു. പരിപാടിയുടെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളും, വര്‍ക്കിംഗ് മോഡലുകള്‍, സ്റ്റില്‍ മോഡലുകള്‍, എക്‌സ്പിരിമെന്റുകള്‍, കളിപ്പാട്ടങ്ങള്‍, ചിത്രരചനകള്‍, ചാര്‍ട്ടുകള്‍, എന്നിവ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചു.
പഠനോത്സവ പരിപാടിയുടെ ഭാഗമായി ഒരുക്കിയ ഫുഡ് ഫെസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പാകം ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജിജിമോള്‍ എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, അധ്യാപകരായ ഡെന്നിസ് സ്റ്റീഫന്‍, ടീനാ പി ജോണ്‍, രാഹുല്‍ ദാസ് കെ ആര്‍, റോഷന്‍ ജെയിംസ്, മാത്യൂസ് ജോര്‍ജ്, ജിനോ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments